01. Say 'No' to Rank files
ഇത് ഞങ്ങൾ നൽകുന്ന ഉറപ്പാണ്.. ഞങ്ങളുടെ കുട്ടികൾ rank file ന്റെ വലിപ്പം കണ്ടോ ബുള്ളറ്റിനോ മറ്റു പ്രസിദ്ധീകരണങ്ങളോ പഠിക്കണമെന്നോ ഓർത്തു വ്യാകുലപ്പെടേണ്ടതില്ല. നിങ്ങൾക്ക് വേണ്ടത് മാത്രം ക്രോഡീകരിച്ചു ഞങ്ങളുടെ ടീം നൽകുന്നതാണ്. ആവശ്യമില്ലാത്ത ഒരു point പോലും നിങ്ങൾ പഠിക്കേണ്ടതില്ല.
02. Syllabus completion
Loopholes ഇല്ലാതെ സിലബസ് മുഴുവനും പറഞ്ഞ സമയത്തിനുള്ളിൽ തീർക്കും വിധമുള്ള Master Plan ആണ് ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സിലബസ് തീർക്കുക മാത്രമല്ല, അത് നിങ്ങൾ പഠിച്ചു എന്നുറപ്പിക്കും വരെ നിരവധി പരീക്ഷകൾ, റിവിഷനുകൾ, മാസ്റ്റർ റിവിഷനുകൾ എല്ലാമുള്ള ഒരു Complete Study പാക്കേജ് ആയിരിക്കും നിങ്ങൾക്ക് ഈ കോഴ്സ് കൊണ്ട് ലഭിക്കുക
03. SCERT Chapter wise Classes
Sure shot questions കിട്ടുന്ന ഒരു മേഖലയാണ് SCERT. SCERT പഠിച്ചു കഴിഞ്ഞാൽ തീർച്ചയായും അതിൽ നിന്നുമുള്ള എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾക്ക് Answer ചെയ്യുവാൻ സാധിക്കും. GK പോലെ vast area അല്ല എന്ന് സാരം.അതുകൊണ്ട് തന്നെ School test ബുക്കുകളിലെ ഓരോ പോയിന്റും അണുകിട വ്യത്യാസം ഇല്ലാതെ പഠിപ്പിച്ചു മനസിലാക്കി ഒരു മാർക്ക് പോലും നഷ്ടമാകാത്ത വിധം നിങ്ങളെ പ്രാപ്തരാക്കുന്നവിധമാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്
04. New Pattern Questions/SCERT/NCERT
ഓരോ പരീക്ഷയും സ്വയം analyze ചെയ്യുന്നതിനോടൊപ്പം,ഓരോ പുതിയ അറിവുകൾ നേടും വിധം ഒരുക്കിയിരിക്കുന്നവയാണ്. New Pattern ചോദ്യങ്ങളുടെ വൻ ശേഖരം കൈമുതലുള്ള ലാൽസ് അക്കാദമി ഒരു പടി കൂടി കടന്നു NCERT ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തുകയാണ് ഓരോ പരീക്ഷകളിലും
05. 24×7 Whats App Support
App ക്ലാസ്സുകളിൽ പൊതുവെ കുറഞ്ഞ അളവിൽ കണ്ടു വരുന്ന Teacher-student interaction കൂട്ടുന്നതിനും virtual class effect പൂർണമായ തോതിൽ ഓരോ വിദ്യാർത്ഥിയിലേയ്ക്കും എത്തുന്നതിനും ഞങ്ങൾ വളരെ അഭിമാനത്തോടെ അവതരിപ്പിക്കുന്നതാണ് ഈ feature. മികവുറ്റ mentors നോടൊപ്പം വളരെയധികം active ആയ ഒരു സ്റ്റുഡന്റ് group കൂടി ചേർന്നാൽ എത്ര രസകരമായ പഠനാനുഭവം ആയിരിക്കും ഉണ്ടാവുക.
06. 24×7 Personal Mentorship
ഞങ്ങൾക്ക് മുൻപിലുള്ള ഓരോ വിദ്യാർഥിയും വ്യത്യസ്തരാണ് എന്ന കാഴ്ചപ്പാട് ഞങ്ങൾക്കുണ്ട്.മികവുറ്റ ടീച്ചേഴ്സിനോടൊപ്പം ഏതു സമയവും ഏതൊരു വിദ്യാർത്ഥിക്കും free ആയി approach ചെയ്യാവുന്ന mentors. വെറുതെ പേരിനു mentors എന്ന രീതിയിലല്ല.. ഓരോ കുട്ടിയേയും ചേർത്ത് നിർത്തി whats app ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യമായി 24×7 കർമനിരതരാണവർ. ഓരോ വിഷയത്തിനും പ്രത്യേകം mentors ഉണ്ടായിരിക്കുന്നതാണ് . പഠനത്തിൽ മികച്ചു നിൽക്കുന്നവരെ പ്രോത്സാഹിപ്പിച്ചും പിന്നിലായവരെ അവരുടെ ദൗർബല്യം മനസിലാക്കി കൈപിടിച്ചു ഉയർത്തിയും ഓരോ വിദ്യാർത്ഥിക്കുമൊപ്പം ഞങ്ങളുടെ Mentors ഉണ്ടാകും
07. 24×7 Quick Response Team
വിദ്യാർഥികളുടെ സംശയനിവാരണം ഒരു വ്യക്തിയെ ആശ്രയിച്ചല്ല നിൽക്കുന്നത്. മെന്റർ എന്നത് ഒരു പിന്നിലുള്ള ഒരു വലിയ ടീമിന്റെ മുഖം മാത്രമാണ്. ഏതു സംശയങ്ങൾക്കും ഉടനടി മറുപടിയും വിശദീകരണവും മെന്റർ മുഖേന നൽകുന്നത് ഞങ്ങളുടെ ഈ ശക്തമായ ടീം തന്നെയാണ്
08. Maths , English, Malayalam, CA 100% marks assurety
ഒരു പ്രാവശ്യം കണ്ടാൽ തന്നെ addicted ആവുന്ന ലാൽ sir ന്റെ ക്ലാസുകൾ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. സംഖ്യകൾ കൂട്ടാനോ കുറയ്ക്കാനോ അറിയാത്ത കുട്ടികൾക്ക് വരെ maths ൽ full mark നേടുവാൻ സാധിച്ചു എന്നത് ഞങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. English ഗ്രാമർ എന്ന വലിയ കടമ്പയെ "ഇത്രയൊക്കയേ പഠിക്കുവാനുള്ളൂ "എന്ന് തോന്നും വിധം പഠിപ്പിച്ചു വിജയം നേടിയ ഞങ്ങളുടെ ക്ലാസുകൾ നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായിരിക്കും. പരീക്ഷകളെ ഫോക്കസ് ചെയ്തു അനാവശ്യ കാര്യങ്ങൾ ഒഴിവാക്കി നൽകുന്ന malayalam, CA ക്ലാസുകൾ തുടർന്നുള്ള പരീക്ഷകൾ ഈ ഭാഗത്തു നിന്നുമുള്ള full mark നിങ്ങളുടെ കൈകളിൽ സുരക്ഷിതമായിരിക്കും എന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു
09. Frequent Monitoring through Leader Board
പഠനം കേവലം നോട്ട്സുകളിൽ മാത്രം ഒതുങ്ങുന്നതല്ല. അതെപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കണം. അത്തരമൊരു പരീക്ഷണത്തിന് ഞങ്ങൾ എപ്പോഴും ഞങ്ങളുടെ കുട്ടികളേ പ്രാപ്തരാക്കുക തന്നെ ചെയ്യും. നിരന്തരമായ എണ്ണമറ്റ പരീക്ഷകളിലൂടെ സ്വതവേ ഉണ്ടാകുന്ന പരീക്ഷാപ്പേടി മാറുന്നതിനോടൊപ്പം സ്വയം വിലയിരുത്തുന്നതിനും കൂടെയുള്ളവരുടെ മാത്സര്യ വീര്യം അറിയുന്നതിനും പരീക്ഷകൾ പഠനവേദികൾ ആക്കുന്നതിനും അക്കാദമി നിങ്ങളോടൊപ്പം ഉണ്ടായിരിക്കും
10. Hand to Hand moral support and Motivation
പഠനം എപ്പോഴും mixed emotions ന്റെ വേദിയാണ്. അത് മനസിലാക്കി motivation classes, personal care, emotional support എന്നിവ നൽകുന്നതിനു ഞങ്ങൾ സദാ സജ്ജരാണ്.
Online ക്ലാസുകളിൽ പൊതുവെ കുറച്ചു സമയം കഴിയുമ്പോൾ തോന്നുന്ന വിരസത ഞങ്ങളുടെ ക്ലാസുകളിൽ ഉണ്ടായിരിക്കുകയില്ല. സദാ കർമ്മ നിരതരായ അധ്യാപകരും, mentors, quick response ടീം,ചടുലമായ ക്ലാസുകൾ, പരീക്ഷകൾ എല്ലാത്തിലും ഉപരി നിങ്ങൾ ഓരോരുത്തരും ഉൾപ്പെടുന്ന ഞങ്ങളുടെ കുട്ടികൾ.. അങ്ങനെ ഒരു virtual classroom feel എല്ലായ്പ്പോഴും നിങ്ങളുടെ പഠനത്തെ ത്വരിതപ്പെടുത്തിക്കൊണ്ടേയിരിക്കും.