Published on Jul 15, 2022
Admin Corner
വാശിയോടെ പഠിക്കാം.. സമ്മാനങ്ങൾ വാരികൂട്ടാം...
വാശിയോടെ പഠിക്കാം.. സമ്മാനങ്ങൾ വാരികൂട്ടാം...

അറിവുകൾ എപ്പോഴും പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കണം..ഒപ്പം നിങ്ങൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന എതിരാളി ആരെന്നു കൂടി അറിഞ്ഞാലോ.??

പഠനം രസകരവും വാശിയേറിയതും ആവില്ലേ? എന്നും ടോപ്പ്  പൊസിഷനിൽ ഏറ്റവും കൂടുതൽ ട്രോഫികൾ കരസ്ഥമാക്കി തങ്ങളുടെ സ്ഥാനം സ്ഥിരമായി ഉറപ്പിയ്ക്കാൻ ശ്രമിക്കുന്നവർ.. അവരെ കടത്തിവെട്ടി ആ സ്ഥാനത്തിന് മുകളിൽ വരാൻ വാശിയോടെ പോരാടുന്നവർ.. പരസ്പരമുള്ള ഇത്തരം ആരോഗ്യകരമായ മത്സരങ്ങൾ എത്ര രസകരമായി നിങ്ങളുടെ പഠനത്തെ കൊണ്ടുപോകും അല്ലേ.. നിരവധി ഓപ്‌ഷൻസ്  നിറഞ്ഞ ഇത്തരമൊരു ഫീച്ചർ  ഞങ്ങൾ അവതരിപ്പിക്കുന്നത് കേവലം ഒരു മത്സരത്തിനു വേണ്ടി മാത്രമല്ല.. നിങ്ങളുടെ ഓരോരുത്തരുടെയും ലക്ഷ്യത്തിലേയ്ക്കുള്ള പാതയുടെ നീളം കുറയ്ക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം .. നിങ്ങളുടെ ആത്മവിശ്വാസം ഉയർത്തുക, പഠിയ്ക്കാൻ എത്രത്തോളം ദൂരം മുൻപിൽ ഉണ്ടെന്നു സ്വയം വിലയിരുത്തുക.. അതുപോലെ തന്നെ ഏറ്റവും പ്രധാനമായും പഠിച്ചതിനും അപ്പുറമുള്ള അപ്രതീക്ഷിത ചോദ്യങ്ങളെ പഠിയ്ക്കുക, പരീക്ഷയുടെ വില്ലനായ നെഗറ്റീവ് മാർക്കിനെ മാറ്റി നിർത്തുക.. അങ്ങനെ നിങ്ങളിലെ പഠിതാവിനെ പഠനത്തിന്റെ വിവിധ കോണുകളിലേക്ക് ഗൈഡ് ചെയ്തു ഓരോ വിദ്യാർഥിയുടെയും മാത്സര്യ സ്വഭാവത്തെ ഉണർത്തി വളരെ ഉയർന്ന ഒരു റിസൽട്ടിലേക്ക് നിങ്ങളുടെ പ്രയത്നങ്ങളെ എത്തിയ്ക്കുവാൻ ഈ ഫീച്ചർ  സഹായിക്കുക തന്നെ ചെയ്യും. 

അനുനിമിഷം അപ്ഡേറ്റ് ചെയ്യുന്ന ലീഡർ ബോർഡ് നിങ്ങളെ ഒരിഞ്ചു പോലും വിട്ടുകൊടുക്കാൻ തയ്യാറാകാത്ത മത്സരബുദ്ധി ഉള്ളവരാക്കി മാറ്റും...