സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് മലപ്പുറം ജില്ലയിൽ ജോലി ഉറപ്പിച്ച നേട്ടവുമായി സൂരജ്...
മെയിൻ റാങ്ക് ലിസ്റ്റിൽ 24 ആം റാങ്കും ഒബിസി വിഭാഗത്തിൽ ഒന്നാം റാങ്കും നേടി മിന്നുന്ന വിജയം നേടിയാണ് സൂരജ് സ്വപ്ന സാക്ഷാൽക്കാരം നേടിയത്. സൂരജിന്റെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. മികച്ച വിജയം നേടിയ സൂരജിന് ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.
താരതമ്യേന അപ്രതീക്ഷിതവും പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു .
ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്.
നിരന്തമായ കഠിനാദ്ധ്വാനവും ജോലി നേടിയെടുക്കും എന്ന നിശ്ചയദാർഢ്യവും ചുരുങ്ങിയ സമയം കൊണ്ട് ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൂരജിന്റെ ഈ നേട്ടം.
ഈ വിജയം..
നിരന്തരപരിശ്രമത്തിന്‍റെ...
ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...
ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...
പ്രീയരേ.,
ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...
വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.