മലപ്പുറത്ത് ഏഴാം റാങ്ക് നേടി ശ്രീലക്ഷ്മി..
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് മലപ്പുറം ജില്ലയിൽ
മെയിൻ റാങ്ക് ലിസ്റ്റിൽ ഏഴാം റാങ്ക് നേടി ഉജ്ജ്വല വിജയമാണ് ശ്രീലക്ഷ്മി സ്വന്തമാക്കിയത്. ശ്രീലക്ഷ്മിയുടെ
കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് ഏഴാം റാങ്ക് എന്ന സ്വപ്ന നേട്ടത്തിന് അർഹയാക്കിയത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു .
ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്.
ശ്രീലക്ഷ്മിയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ..
ഓരോ നേട്ടങ്ങളും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലമാണെന്ന് തിരിച്ചറിയുക.
മഹാനായ അബ്ദുൾ കലാം പറഞ്ഞത് പോലെ,
"നിങ്ങള്‍ ഉറങ്ങുമ്പോ കാണുന്നത് ആയിരിക്കരുത് നിങ്ങളുടെ സ്വപ്നം.... നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് ആയിരിക്കണം നിങ്ങളുടെ സ്വപ്നം"
മികച്ച വിജയം നേടിയ ശ്രീലക്ഷ്മിയ്ക്ക് ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.