സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കോഴിക്കോട് ജില്ലയിൽ മിന്നും വിജയം നേടി ശ്വേത..
മെയിൻ റാങ്ക് ലിസ്റ്റിൽ 38 ആം റാങ്ക് നേടി മിന്നുന്ന വിജയം നേടിയാണ് ശ്വേത സർക്കാർ ജോലി എന്ന ലക്‌ഷ്യം നേടിയെടുത്തത്. . ശ്വേതയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ..
പ്രിയരേ,
കഷ്ട്ടപ്പെടാതെ, പരിശ്രമിക്കാതെ ഒരു വിജയവും നിങ്ങളെ തേടിയെത്തില്ല.. കഠിനാദ്ധ്വാനവും അവസരവും തമ്മിൽ കണ്ടുമുട്ടുമ്പോഴാണ് ഭാഗ്യം ജനിക്കുക എന്ന് പറയാറുണ്ട്. നിങ്ങളുടെ മുന്നിൽ വന്ന ഈ അവസരത്തെ കഠിനാദ്ധ്വാനം കൊണ്ട് നിങ്ങളുടെ ഭാഗ്യമാക്കി മാറ്റുക. നേടാൻ നിങ്ങൾ ഉറച്ചാൽ അത് നേടിത്തരാൻ ഈ പ്രപഞ്ചമാകെ നിങ്ങളോടൊപ്പമുണ്ടാകും. ഈ വിജയം നിങ്ങളുടെ സിരകളെ ത്രസിപ്പിക്കട്ടെ.. ഒന്ന് ശ്രമിച്ചാൽ നിങ്ങൾക്കും സ്വപ്ന സമാനമായ വിജയം നേടാൻ കഴിയും എന്നതിന്റെ തെളിവാണ് ഈ വിജയം. നിങ്ങളെ പരിഹസിച്ചവരുടെ മുന്നിൽ അവഹേളിച്ചവരുടെ മുന്നിൽ കരളുറപ്പോടെ , തലയുയർത്തി നിൽക്കാൻ നിങ്ങൾ നേടുന്ന വിജയം നിങ്ങളെ സഹായിക്കും.
മികച്ച വിജയം നേടിയ ശ്വേതയ്ക്ക് ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.