Verify it's really you

Please re-enter your password to continue with this action.

Published on Mar 13, 2023
Winners
പത്തനംതിട്ടയിൽ മൂന്നാം റാങ്ക് അഖിലയ്ക്ക്
പത്തനംതിട്ടയിൽ മൂന്നാം  റാങ്ക് അഖിലയ്ക്ക്

പത്തനംതിട്ടയിൽ മൂന്നാം  റാങ്ക് അഖിലയ്ക്ക് 

ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്കും അഖിലയ്ക്ക്

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പത്തനംതിട്ട ജില്ലയിൽ 
മെയിൻ റാങ്ക് ലിസ്റ്റിൽ മൂന്നാം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് അഖില സ്വന്തമാക്കിയത്.കൂടാതെ ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്കും അഖിലയ്ക്ക് തന്നെയാണ്.  അഖിലയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് മൂന്നാം റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. 

പ്രിയരേ, 

കഷ്ട്ടപ്പെടാതെ, പരിശ്രമിക്കാതെ ഒരു വിജയവും നിങ്ങളെ തേടിയെത്തില്ല.. കഠിനാദ്ധ്വാനവും അവസരവും തമ്മിൽ കണ്ടുമുട്ടുമ്പോഴാണ് ഭാഗ്യം ജനിക്കുക എന്ന് പറയാറുണ്ട്. നിങ്ങളുടെ മുന്നിൽ വന്ന ഈ അവസരത്തെ കഠിനാദ്ധ്വാനം കൊണ്ട് നിങ്ങളുടെ ഭാഗ്യമാക്കി മാറ്റുക. നേടാൻ നിങ്ങൾ ഉറച്ചാൽ അത് നേടിത്തരാൻ ഈ പ്രപഞ്ചമാകെ നിങ്ങളോടൊപ്പമുണ്ടാകും. 

അഖിലയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. മികച്ച വിജയം നേടിയ അഖിലയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.