Verify it's really you

Please re-enter your password to continue with this action.

Published on Mar 13, 2023
Winners
​പത്തനംതിട്ടയിൽ അഞ്ചാം റാങ്ക് നേടി ഫർഹാന
​പത്തനംതിട്ടയിൽ അഞ്ചാം റാങ്ക് നേടി ഫർഹാന

പത്തനംതിട്ടയിൽ അഞ്ചാം റാങ്ക് നേടി ഫർഹാന

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പത്തനംതിട്ട ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് ഫർഹാന സ്വന്തമാക്കിയത്. ഫർഹാനയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് അഞ്ചാം റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. 
ഫർഹാനയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. 

ഈ വിജയം നിങ്ങളുടെ സിരകളെ ത്രസിപ്പിക്കട്ടെ.. ഒന്ന് ശ്രമിച്ചാൽ നിങ്ങൾക്കും സ്വപ്ന സമാനമായ വിജയം നേടാൻ കഴിയും എന്നതിന്റെ തെളിവാണ് ഈ വിജയം. നിങ്ങളെ പരിഹസിച്ചവരുടെ മുന്നിൽ അവഹേളിച്ചവരുടെ മുന്നിൽ കരളുറപ്പോടെ , തലയുയർത്തി നിൽക്കാൻ നിങ്ങൾ നേടുന്ന വിജയം നിങ്ങളെ സഹായിക്കും. 

മികച്ച വിജയം നേടിയ ഫർഹാനയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.