Published on Mar 13, 2023
Winners
​കാസർഗോഡ് അഞ്ചാം റാങ്ക് നേടി ശ്രീഷ..
​കാസർഗോഡ്  അഞ്ചാം റാങ്ക് നേടി ശ്രീഷ..

കാസർഗോഡ്  അഞ്ചാം റാങ്ക് നേടി ശ്രീഷ.. 

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കാസർഗോഡ്  ജില്ലയിൽ 
മെയിൻ റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് ശ്രീഷ  സ്വന്തമാക്കിയത്. ശ്രീഷയുടെ 
കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് അഞ്ചാം റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും  ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു . 
ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. 
ശ്രീഷയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. 

വിജയങ്ങൾ ആകസ്മികമായി സംഭവിക്കുന്നതല്ല, അത് വിധിയോ ഭാഗ്യമോ അല്ല... നിരന്തരമായ പരിശ്രമം.. പരിശീലനം അതൊന്നു മാത്രമേ നിങ്ങളെ വിജയതീരമണയ്ക്കൂ.. പഠിക്കുക... വീണ്ടും പഠിക്കുക.. പിന്നെയും പഠിക്കുക.. ഒടുവിൽ... വീണ്ടും പഠിക്കുക... 
എന്നും എപ്പോഴും ലാൽസ് അക്കാഡമി നിങ്ങളോടൊപ്പമുണ്ടാകും. 

മികച്ച വിജയം നേടിയ ശ്രീഷയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.